ഐറിഷ് സ്വപ്നങ്ങള്‍ തകര്‍ത്ത് വനിതാ ഹോക്കി ലോകകപ്പ് നെതര്‍ലാന്റ് സ്വന്തമാക്കി

നിതാ ഹോക്കി ലോകകപ്പില്‍ വിജയം കൊയ്ത് നെതര്‍ലാന്റ് വനിതാ ടീം. ഞായറാഴ്ച നടന്ന മത്സരത്തില്‍ 6-0 ത്തിനാണ് ഐറിഷിനെ നെതര്‍ലാന്റ് പരാജയപ്പെടുത്തിയത്. ഐറിഷിന്റെ ടീമിനെ യഥാര്‍ത്ഥത്തില്‍ നെതര്‍ലാന്റ് പോരാളികള്‍ തകര്‍ത്തെറിയുകയായിരുന്നു. എട്ടാമത് കിരീടമാണ് ഇതോടെ നെതര്‍ലാന്റ് സ്വന്തമാക്കിയിരിക്കുന്നത്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയേയും, സെമി ഫൈനലില്‍ സ്‌പെയിനെയും തകര്‍ത്താണ് നെതര്‍ലാന്റ് വനിതാ ലോകകപ്പ് കിരീടം നേടിയത്.

16 വര്‍ഷത്തിനിടെ ആദ്യമായാണ് ഐറിഷ് ടീം ഫൈനലില്‍ പ്രവേശിക്കുന്നത്. അതില്‍ പങ്കെടുക്കാനായതില്‍ വളരെയധികം സന്തോഷിക്കുന്നതായും. സില്‍വര്‍ മെഡല്‍ നേടാന്‍ കഴിഞ്ഞതില്‍ അഭിമാനം കൊള്ളുന്നതായും ഐറിഷ ടീമിന്റെ കോച്ച് പറഞ്ഞു.

Top