2022 ടി20 ലോകകപ്പ് യോഗ്യത നേടി നെതർലൻഡ്‌സും സിംബാബ്‍വേയും

വർഷത്തെ ട്വന്‍റി 20 ലോകകപ്പിന് യോഗ്യത നേടി നെതർലൻഡ്‌സും സിംബാബ്‍വേയും. ക്വാളിഫയർ റൗണ്ടിന്‍റെ ഫൈനലിൽ ഇടംപിടിച്ചതോടെയാണ് ഇരുടീമും ഓസ്ട്രേലിയയിൽ നടക്കുന്ന ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയത്. സെമിഫൈനലിൽ നെതർലൻഡ്സ് ഏഴ് വിക്കറ്റിന് അമേരിക്കയെയും സിംബാംബ്‍വേ 27 റണ്‍സിന് പാപുവ ന്യൂ ഗിനിയയെയും തോൽപിച്ചു.

ഓസ്‌ട്രേലിയ, അഫ്‌ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, ഇന്ത്യ, നമീബിയ, ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, സ്കോട്‌ലന്‍ഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, യുഎഇ, വെസ്റ്റ് ഇന്‍ഡീസ് എന്നിവർക്കൊപ്പമാണ് നെതർലൻഡ്സും സിംബാബ്‍വേയും ലോകകപ്പിന് യോഗ്യത നേടിയിരിക്കുന്നത്. ഒക്ടോബർ 16 മുതൽ നവംബർ 13 വരെ ഓസ്ട്രേലിയയിലെ ഏഴ് വേദികളിലാണ് ലോകകപ്പ് നടക്കുക.

Top