ഇന്ത്യക്കാര്‍ക്ക് 50% ഡിസ്‌കൗണ്ടും പുതിയ വാര്‍ഷിക പ്ലാനുകളും; പദ്ധതിയുമായി നെറ്റ്ഫ്ളിക്സ്

ന്ത്യയില്‍ പുതിയ പദ്ധതികളുമായി വീഡിയോ സ്ട്രീമിങ് സേവനമായ നെറ്റ്ഫ്ളിക്സ് രംഗത്ത്. 50 ശതമാനം വരെ വിലക്കിഴിവില്‍ വാര്‍ഷിക സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ വരെ അവതരിപ്പിക്കാനാണ് നെറ്റ്ഫ്ളിക്സിന്റെ തീരുമാനം.

കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ പുതിയ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുക്കാനാണ് നെറ്റ്ഫ്ളിക്സിന്റെ പദ്ധതി. ഇതിന്റെ ഭാഗമായിട്ടാണ് 50 ശതമാനം വരെ വിലക്കിഴിവില്‍ മൂന്ന് മാസം, ആറ് മാസം, ഒരു വര്‍ഷം എന്നിങ്ങനെയുള്ള സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ നെറ്റ് ഫ്ളിക്സ് തയ്യാറെടുക്കുന്നത്.

ആഗോള തലത്തില്‍ നെറ്റ്ഫ്ളിക്സിന് 16 കോടിയോളം വരിക്കാരുള്ള നെറ്റ്ഫ്ളിക്സിന്റെ ‘സാക്രഡ് ഗെയിംസ്’ എന്ന ഇന്ത്യന്‍ സീരീസ് ഇതിനോടകം വന്‍ വിജയമായിട്ടുണ്ട്. കൂടുതല്‍ ഇന്ത്യന്‍ വീഡിയോ ഉള്ളടക്കങ്ങള്‍ക്കായുള്ള ശ്രമത്തിലാണ് നെറ്റ്ഫ്ളിക്സ്. വിവിധ ഇന്ത്യന്‍ ഭാഷകളിലായുള്ള സിനിമകളും വിദേശ സിനിമകളും സീരീസുകളും നെറ്റ്ഫ്ളിക്സില്‍ ലഭ്യമാണ്.

Top