ഓസ്‍കര്‍ നേടിയവയടക്കം 22 സിനിമകള്‍ ഉടൻ നീക്കം ചെയ്യുമെന്ന് നെറ്റ്ഫ്ലിക്സ്; അറിയിപ്പ്

തിയറ്ററില്‍ കാണാൻ കഴിയാതിരുന്ന സിനിമകള്‍ ഒടിടിയിലുണ്ടല്ലോ എന്നത് പ്രേക്ഷകര്‍ക്ക് വലിയൊരു ആശ്വാസമാണ്. എന്നാല്‍ നെറ്റ്‍ഫ്ലിക്സ് പതിവുപോലെ ചില സിനിമകള്‍ നീക്കം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഓസ്‍കര്‍ പുരസ്‍കാരം നേടിയവയടക്കം അക്കൂട്ടത്തിലുണ്ട്. സിനിമകള്‍ നീക്കം ചെയ്യുന്നത് എപ്പോഴായിരിക്കുമെന്ന വിവരവും പുറത്തുവിട്ടിട്ടുണ്ട്.

ആദ്യ ഘട്ടം ജനുവരി അഞ്ചാണ്. നെറ്റ്ഫ്ലിക്സ് ബ്ലാക്ക്‍ലൻസ്‍മാൻ, ഗെറ്റ് ഔട്ട് തുടങ്ങിയവയ്‍ക്ക് പുറമേ ലവ് അയലന്റ് യുഎസ്എ: സീസണ്‍ രണ്ട് എന്നിവയും ജനുവരി അഞ്ചിന് നീക്കം ചെയ്യും. സ്‍പൈ കിഡ്‍സ് എന്ന ഹോളിവുഡ് സിനിമയ്‍ക്ക് പുറമേ സ്‍പൈ കിഡ്‍സ് 2: ദ അയലന്റ് ഓഫ് ലോസ്റ്റ് ഡ്രീംസ്, സ്‍പൈ കിഡ്‍ 3: ഗെയിം ഓവര്‍ എന്നിവയും ജനുവരി 12ന് നീക്കം ചെയ്യും. അണ്‍ചാര്‍ട്ടഡ് എന്ന അമേരിക്കൻ ഹിറ്റ് സിനിമയ്‍ക്ക് പുറമേ നെറ്റ്‍ഫ്ലിക്സ് ജനുവരി 14ന് ദ ഡോള്‍, ദ ഡോള്‍ 2 എന്നിവയും നീക്കം ചെയ്യും.

ഒടിടി വമ്പൻമാരായ നെറ്റ്‍ഫ്ലിക്സ് സീരീസായ ദ റിയല്‍ വേള്‍ഡ്: സീസണ്‍ 28 ജനുവരി 19നും നീക്കം ചെയ്യും. ബിഗിൻ എഗെയ്ൻ ജനുവരി 24നും ഒടിടിയില്‍ നിന്ന് നെറ്റ്‍ഫ്ലിക്സ് നീക്കം ചെയ്യും. ലാല ലാ ലാൻഡെന്ന ഹോളിവുഡ് സിനിമയ്‍ക്ക് പുറമേ നെറ്റ്‍ഫ്ലിക് 13 ഹവേഴ്‍സ്: ദ സീക്രട്ട് സോള്‍ജിയേഴ്‍സ് ഓഫ് ബെംഘാസി, ദ ബ്ലിംഗ് റിംഗ്, കോള്‍ മി ബൈ യുവര്‍ നെയിം, ക്ലൗഡി വിത്ത് എ ചാൻസ് ഓഫ് മീറ്റ്‍ബോള്‍സ് സീസണ്‍ 1, ക്ലൗഡി വിത്ത് എ ചാൻസ് ഓഫ് മീറ്റ്‍ബോള്‍സ് സീസണ്‍ 2, ഈറ്റ് പ്രേ ലൗവ് തുടങ്ങിയവും ജനുവരി 31ന് നീക്കം ചെയ്യും. ഒടിടി പ്രേക്ഷകരെ നിരാശയായിരിക്കുന്നതാണ് തീരുമാനം.

എന്നാല്‍ ഇനി നിരവധി ഷോകളും സിനിമകളുമാണ് നെറ്റ്‍ഫ്ലിക്സിലേക്ക് എത്താനുള്ളത് എന്നതിന്റെ ഒരു ആകാംക്ഷയും പ്രേക്ഷകര്‍ക്കുണ്ട്. പ്രഭാസ് നായകനായ സലാര്‍ സിനിമയുടെ ഒടിടി റൈറ്റ്സ് നേടിയത് നെറ്റ്‍ഫ്ലിക്സാണ്. നെറ്റ്‍ഫ്ലിക്സ് സലാര്‍ നേടിയത് 120 കോടി രൂപയോളം നല്‍കിയാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. എപ്പോഴായിരിക്കും റിലീസ് എന്ന് പ്രഖ്യാപിച്ചിട്ടില്ല.

Top