നെറ്റ്ഫ്‌ലിക്‌സ് സ്ലാം ടെന്നീസ്; റാഫേല്‍ നദാലിനെ പരാജയപ്പെടുത്തി കാര്‍ലോസ് അല്‍കാരാസ്

കാലിഫോര്‍ണിയ: നെറ്റ്ഫ്‌ലിക്‌സ് സ്ലാം ടെന്നിസില്‍ റാഫേല്‍ നദാലിനെ പരാജയപ്പെടുത്തി കാര്‍ലോസ് അല്‍കാരാസ്. ഇരുതാരങ്ങളും ഓരോ സെറ്റ് വീതം നേടിയപ്പോള്‍ ടൈബ്രേയ്ക്കറിലെ കടുത്ത പോരാട്ടത്തിനൊടുവില്‍ അല്‍കാരാസ് മത്സരം വിജയിച്ചു. ആദ്യ സെറ്റില്‍ നദാല്‍ വിജയിച്ചു. എന്നാല്‍ രണ്ടാം സെറ്റില്‍ തിരിച്ചുവന്ന അല്‍കാരസ് പോരാട്ടം സമനിലയാക്കി. പിന്നാലെ ടൈബ്രേയ്ക്കറിലേക്ക് മത്സരം നീളുകയായിരുന്നു. സ്‌കോര്‍ 3-6, 6-4, (14-12).

ആദ്യ സെറ്റ് വെറും 38 മിനിറ്റില്‍ നദാല്‍ വിജയിച്ചു. റിയോ ഓപ്പണറിനിടെ പരിക്കേറ്റ യുവതാരം അല്‍കാരാസിന്റെ തിരിച്ചുവരവിന് കൂടിയാണ് നെറ്റ്ഫ്‌ലിക്‌സ് സ്ലാം സാക്ഷ്യം വഹിച്ചത്.ലോക രണ്ടാം നമ്പര്‍ താരവും 22 തവണത്തെ ഗ്രാന്റ്സ്ലാം ചാമ്പ്യനും തമ്മില്‍ ഏറ്റുമുട്ടുന്ന പ്രദര്‍ശന മത്സരം. നെറ്റ്ഫ്‌ലിക്‌സ് അവതരപ്പിച്ച അല്‍കാരാസ്-നദാല്‍ പോരാട്ടത്തിന്റെ പ്രത്യേകത ഇതായിരുന്നു. തലമുറകള്‍ തമ്മിലുള്ള പോരാട്ടമെന്നും മത്സരത്തിന് പ്രത്യേകതയുണ്ടായിരുന്നു. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം റാഫേല്‍ നദാല്‍ ഈ മത്സരത്തിലൂടെ കളത്തില്‍ തിരിച്ചെത്തി.

Top