പഴം കൊണ്ട് വില്ലന്മാരെ തുരത്തുന്ന ആക്ഷന്‍ ഹീറോയെ കണ്ട് ഞട്ടി നെറ്റ്ഫ്‌ലിക്‌സ്

ഇന്ത്യന്‍ സിനിമയിലെ ഒരു ആക്ഷന്‍ രംഗം. കണ്ട് ഞെട്ടിയിരിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സ് ഇന്‍ഡൊനീഷ്യ. തെലുഗിലെ കോമഡി താരം സമ്പൂര്‍ണ്ണേശ് ബാബുവിന്റെ സിംഗം 123 എന്ന സിനിമയിലെ രംഗങ്ങളാണ് നെറ്റ്ഫ്‌ളിക്‌സ് ഇന്‍ഡൊനീഷ്യയെ ഞെട്ടിച്ചത്.

ഈ ചിത്രം മുഴുവന്‍ ഞങ്ങള്‍ക്കിപ്പോള്‍ കാണണം എന്ന് നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയോട് പറഞ്ഞുകൊണ്ട് ആ സംഘട്ടന രംഗവും നെറ്റ്ഫ്‌ളിക്‌സ് ഇന്‍ഡൊനീഷ്യ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. പോലീസ് ഓഫീസറായ നായകന്‍ തൊലി കളഞ്ഞ പഴം കൊണ്ട് ഒരു കൂട്ടം വില്ലന്മാരെ തുരത്തുന്നതാണ് രംഗങ്ങളിലുള്ളത്. പഴം കൊണ്ട് ഒരാളുടെ കഴുത്തറുക്കുന്നു. പിന്നെ ഒരാളെ കുത്തി വീഴ്ത്തുന്നു. മറ്റൊരാളെ എറിഞ്ഞ് കൊല്ലുന്നു. ഇതിനെല്ലാം പുറമെ എ.കെ 47 തോക്കില്‍ നിന്നും വെടിയുതിരുമ്പോള്‍ അനായാസമായി വെടിയുണ്ടകളില്‍ നിന്ന് നായകന്‍ ഒഴിഞ്ഞു മാറുന്നു.

ഈ രംഗം ഇതിനു മുമ്പും സോഷ്യല്‍ മീഡിയയില്‍ തരംഗമായിട്ടുണ്ട്. ഒരു കാലത്ത് ട്രോളുകളിലെ സ്ഥിരം സന്നിധ്യവുമായിരുന്നു ഈ രംഗം. നെറ്റ്ഫ്‌ളിക്‌സ് ഇന്‍ഡൊനീഷ്യയിലൂടെ വീണ്ടും ഇപ്പോള്‍ ചിത്രം ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ഇതിനോടകം ആയിരക്കണക്കിന് ഷെയറുകളാണ് ഈ വീഡിയോക്ക് ലഭിച്ചിരിക്കുന്നത്.

Top