ഇന്ത്യയിൽ പാസ്‌വേർഡ് പങ്കിടുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി നെറ്റ്ഫ്ലിക്സ്

ന്യൂഡൽഹി: ഇന്ത്യയിൽ പാസ്‌വേർഡ് പങ്കിടുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി നെറ്റ്ഫ്ലിക്സ്. കുടുംബാംഗങ്ങളല്ലാത്തവർക്ക് പാസ് വേർഡ് പങ്കിടുന്നതിലാണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. കുടുംബാംഗങ്ങളല്ലാത്തവർക്ക് പാസ് വേർഡ് പങ്കിട്ട ഉപയോക്താക്കൾക്ക് കമ്പനി ഇമെയിലുകൾ അയയ്ക്കും. ഏറ്റവും പുതിയ നിയന്ത്രണങ്ങൾ അനുസരിച്ച്‌, ഒരൊറ്റ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് ഒരു കുടുംബത്തിന് മാത്രമേ ഉപയോഗിക്കാവൂ, കൂടാതെ വീട്ടിൽ താമസിക്കുന്ന എല്ലാവർക്കും വീട്ടിലിരുന്ന് മാത്രമല്ല, അവധിക്കാലം ആഘോഴിക്കുമ്പോഴും ഒരൊറ്റ അക്കൗണ്ടിൽ നിന്ന് നെറ്റ്ഫ്ലിക്സ് ആക്സസ് ചെയ്യാൻ കഴിയും. അതുപോലെ, ഉപയോക്താക്കൾക്ക് അവരുടെ ശുപാർശകൾ ലഭിക്കുന്നതിന് അവരുടെ പ്രൊഫൈൽ ഒരു പുതിയ നെറ്റ്ഫ്ലിക്സ് അക്കൗണ്ടിലേക്ക് മാറ്റുന്നത് പോലുള്ള ഫീച്ചറുകൾ പ്രയോജനപ്പെടുത്താം.

ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച്‌, ആന്റി-പാസ്വേഡ് പങ്കിടൽ നടപടി നടപ്പിലാക്കിയതിനുശേഷം, നെറ്റ്ഫ്‌ലിക്‌സ് വരിക്കാരുടെ എണ്ണത്തിൽ വർദ്ധനവിന് സാക്ഷ്യം വഹിച്ചു. പ്രീമിയം ഒടിടി സേവനത്തിന്റെ പ്രധാന വിപണികളിലൊന്നാണ് ഇന്ത്യ, കൂടാതെ പ്ലാറ്റ്ഫോമിൽ വൈവിധ്യമാർന്ന സിനിമകളും ടിവി ഷോകളും ലഭിക്കുന്നതിന് വൻതോതിൽ നിക്ഷേപം നടത്തുമെന്ന് കമ്ബനി അവകാശപ്പെടുന്നു.

Top