വീഡിയോകള്‍ സൗജന്യമായി കാണാന്‍ നെറ്റ്ഫ്ളിക്സ് അവസരം ഒരുക്കുന്നു

Netflix1

48 മണിക്കൂര്‍ നേരത്തേക്ക് വീഡിയോകള്‍ സൗജന്യമായി കാണാന്‍ നെറ്റ്ഫ്‌ളിക്‌സ് അവസരം ഒരുക്കുന്നു. ഡിസംബര്‍ നാല് മുതലാണ് ഓഫര്‍ ലഭിക്കുക. സ്ട്രീംഫെസ്റ്റ് എന്ന പ്രൊമോഷണല്‍ ഓഫറുടെ ഭാഗമാണ് ഇത്.

മുമ്പ് 30 ദിവസത്തെ ഫ്രീ ട്രയല്‍ നെറ്റ്ഫ്ളിക്സ് ഉപയോക്താക്കള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍, പുതിയ ഓഫറില്‍ 48 മണിക്കൂര്‍ വീഡിയോകള്‍ കാണാന്‍ ഉപയോക്താക്കള്‍ക്ക് രജിസ്ട്രേഷനില്ലാതെയും പണം ഇല്ലാതെയും കഴിയും. കൂടാതെ, രണ്ട് ദിവസത്തെ ഉപയോഗം കഴിഞ്ഞാല്‍ നെറ്റ്ഫ്ളിക്സ് പണം ഈടാക്കില്ല. സ്ട്രീം ഫെസ്റ്റ് ഓഫര്‍ ഇന്ത്യയില്‍ വിജയകരമായാല്‍ മറ്റ് വിപണികളിലേക്കും അത് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഉണ്ടായിരുന്ന ഒരു മാസത്തെ സൗജന്യ ട്രയല്‍ ഓഫര്‍ നെറ്റ്ഫ്ളിക്സ് പിന്‍വലിച്ചിട്ടുണ്ട്.

Top