നെറ്റ്ഫ്‌ലിക്‌സും സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ വര്‍ധിപ്പിക്കുന്നു

പ്രമുഖ ഒടിടി പ്ലാറ്റഫോമായ നെറ്റ്ഫ്‌ലിക്‌സും സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ വര്‍ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. അമേരിക്കയിലും കാനഡയിലുമാവും ആദ്യം നിരക്ക് വര്‍ധനയുണ്ടാവുക. പിന്നീട് ഇത് മറ്റിടങ്ങളിലേക്ക് വ്യാപിക്കും. എത്ര ശതമാനം വര്‍ധനയാണ് ഉണ്ടാവുക എന്നതിനെപ്പറ്റി വ്യക്തതയില്ല.

സാമ്പത്തിക നഷ്ടം മറികടക്കാന്‍ മറ്റ് പല ഒടിടി പ്ലാറ്റ്‌ഫോമുകളും നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ പാസ്വേഡ് പങ്കുവെക്കലിന് തടയിടാനായിരുന്നു നെറ്റ്ഫ്‌ലിക്‌സിന്റെ ശ്രമം. ഇത് വിജയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പാസ്വേഡ് പങ്കുവെക്കല്‍ തടഞ്ഞതോടെ നെറ്റ്ഫ്‌ലിക്‌സിന് 6 മില്ല്യണ്‍ പുതിയ സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ടായി. അതുകൊണ്ട് തന്നെ ഇനി നിരക്കുകള്‍ വര്‍ധിപ്പിക്കാമെന്നാണ് നെറ്റ്ഫ്‌ലിക്‌സ് കരുതുന്നത്.

Top