‘ബ്രേക്കിംഗ് ബാഡി’ന്റെ സ്ട്രീമിങ് നെറ്റ്ഫ്ലിക്സ് അവസാനിപ്പിക്കുന്നു

റെ ജനകീയമായ വെബ് സീരീസാണ് ബ്രേക്കിംഗ് ബാഡ്. ഫിലിം മേക്കിംഗിന്റെ പാഠപുസ്തകമായ വെബ് സീരീസിന് ലോകം മുഴുവൻ കാഴ്ചക്കാരുണ്ട്. അമേരിക്കൻ ടിവി ചാനലായ എഎംസിയിലൂടെ സംപ്രേഷണം ചെയ്ത ‘ബ്രേക്കിംഗ് ബാഡി’ന്റെ ഒടിടി അവകാശം പ്രമുഖ സ്ട്രീമിങ് സേവനമായ നെറ്റ്ഫ്ലിക്സിനാണ്. 2013ലാണ് അവസാന എപ്പിസോഡ് റിലീസായതെങ്കിലും ഇപ്പോഴും ഏറ്റവുമധികം കാഴ്ചക്കാരുള്ള നെറ്റ്ഫ്ലിക്സിന്റെ വെബ് സീരീസുകളിൽ വിൻസ് ഗില്ലിഗന്റെ ഈ സീരീസ് ഉൾപ്പെട്ടിട്ടുണ്ട്.

ഇത്രയേറെ സവിശേഷതകളുള്ള ബ്രേക്കിംഗ് ബാഡിന്റെ സ്ട്രീമിങ് നെറ്റ്ഫ്ലിക്സ് അവസാനിപ്പിക്കുകയാണെന്നാണ് സൂചനകൾ. ബ്രേക്കിംഗ് ബാഡിനായി നിർമാതാക്കളായ സോണി ടെലിവിഷനും നെറ്റ്ഫ്ലിക്സും തമ്മിലുള്ള കരാർ 2025 ഫെബ്രുവരി 10ന് അവസാനിക്കും. ഇതിനു മുൻപ് ഇരു പാർട്ടികളും തമ്മിൽ കരാർ നീട്ടാൻ ധാരണയായില്ലെങ്കിൽ ബ്രേക്കിംഗ് ബാഡ് നെറ്റ്ഫ്ലിക്സിനോട് വിടപറയും.

അതേസമയം, സോണി ടെലിവിഷനുമായുള്ള കരാർ നെറ്റ്ഫ്ലിക്സ് നീട്ടാനാണ് സാധ്യത. ഇത്രയേറെ ജനകീയമായ പരമ്പരയെ നെറ്റ്ഫ്ലിക്സ് കൈവിട്ടേക്കില്ല. ഇനിയും മൂന്ന് വർഷത്തെ കരാർ കൂടി ബാക്കിയുള്ളതിനാൽ ആ സമയത്ത് സീരീസിനുള്ള ജനകീയത കൂടി പരിഗണിച്ചാവും തീരുമാനം.

ബ്രയാൻ ക്രാൻസ്‌റ്റൺ, ആരോൺ പോൾ എന്നിവർ മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന പരമ്പര 2008ലാണ് ആരംഭിച്ചത്. 5 സീസണുകളിലായി 62 എപ്പിസോഡുകളാണ് ബ്രേക്കിംഗ് ബാഡിൽ ഉള്ളത്.

Top