വിരാട പര്‍വത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ച്‌ നെറ്റ്ഫ്ലിക്സ്

റാണ ദഗുബാട്ടി, സായ് പല്ലവി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം വിരാട പര്‍വത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ നെറ്റ്ഫ്ലിക്സ് നേടിയതായി മുമ്പ് തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇപ്പോള്‍ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. ചിത്രം ജൂലൈ 1 ന് നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചിത്രം ജൂണ്‍ 17 ന് തീയേറ്ററുകളില്‍ റിലീസ് ചെയ്തു. മികച്ച അഭിപ്രായമാണ് ചിത്രത്തിന് തീയേറ്ററുകളില്‍ നിന്ന് ലഭിച്ചത്.

ചിത്രത്തില്‍ വെന്നെല്ല എന്ന കഥാപാത്രമായാണ് സായ് പല്ലവി എത്തുന്നത്. പോലീസ് ഉദ്യോ​ഗസ്ഥന്റെ വേഷത്തിലാണ് നടന്‍ റാണ ​ദ​ഗുബാട്ടി ചിത്രത്തില്‍ എത്തുന്നത്. പോലീസുകാരനെ പ്രണയിക്കുന്ന നക്സല്‍ ആണ് സായ് പല്ലവിയുടെ കഥാപാത്രം. വേണു ഉഡുഗുളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുഗു, മലയാളം. തമിഴ് എന്നീ ഭാഷകളില്‍ ചിത്രം നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും

ചിത്രത്തിന്റെ തിരക്കഥ എഴുതിയതും വേണു ഉഡുഗുള തന്നെയാണ്. ഡി സുരേഷ് ബാബുവും സുധാകര്‍ ചെറുകുറിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ശ്രീകര്‍ പ്രസാദ് ആണ് സിനിമയുടെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. നന്ദിത ദാസ്, പ്രിയാമണി, സറീന വഹാബ്, ഈശ്വരി റാവു, സായ് ചന്ദ്, നിവേദ, നവീന്‍ ചന്ദ്ര എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

 

Top