നെതന്യാഹു കാര്‍ട്ടൂണ്‍ വിവാദം; ന്യൂയോര്‍ക്ക് ടൈംസില്‍ നിന്നും രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ അപ്രത്യക്ഷമാകുന്നു

വാഷിംഗ്ടണ്‍: ഏപ്രിലില്‍ പ്രസിദ്ധീകരിച്ച ബെഞ്ചമിന്‍ നെതന്യാഹുവിനെക്കുറിച്ചുള്ള കാര്‍ട്ടൂണ്‍ വലിയ വിവാദം സൃഷ്ടിച്ചതിന് പിന്നാലെ പ്രമുഖ പത്രം ന്യൂയോര്‍ക്ക് ടൈംസ് അന്താരാഷ്ട്ര എഡിഷനില്‍ പ്രസിദ്ധീകരിക്കുന്ന രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ നിര്‍ത്തുന്നു.

ജൂതന്മാരുടെ തൊപ്പി ധരിച്ച അന്ധനായ ട്രംപിന് പിന്നാലെ കാവല്‍ നായയായി പോകുന്ന നെതന്യാഹുവായിരുന്നു കാര്‍ട്ടൂണിലുണ്ടായിരുന്നത്. കാര്‍ട്ടൂണിലെ സെമറ്റിക് വിരുദ്ധത വലിയ വിവാദങ്ങള്‍ക്കിടയായി . ജൂതവിരുദ്ധ കാര്‍ട്ടൂണെന്ന ആക്ഷേപം ഉയര്‍ന്നതോടെ പത്രം ഖേദം പ്രകടിപ്പിച്ചിരുന്നു.


എന്നാല്‍ കഴിഞ്ഞ ഒരുവര്‍ഷമായി അന്താരാഷ്ട്ര എഡിഷനിലെ രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നതായി എഡിറ്റര്‍ ജെയിംസ് ബെന്നെറ്റ് പറഞ്ഞു. വരുന്ന ജൂലൈ ഒന്നുമുതല്‍ ഇറങ്ങുന്ന ന്യൂയോര്‍ക്ക് ടൈംസ് അന്താരാഷ്ട്ര എഡിഷനില്‍ രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ പത്രത്തില്‍ ഉണ്ടായിരിക്കുകയില്ല.

മാധ്യമങ്ങള്‍ക്ക് നേരെയുണ്ടാകുന്ന രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും സോഷ്യല്‍ മീഡിയയിലെ ആള്‍ക്കൂട്ട വിമര്‍ശനവും ഉത്കണ്ഠ ഉണ്ടാക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസിലെ കാര്‍ട്ടൂണിസ്റ്റ് പാട്രിക് ചപ്പാത്തേ പറഞ്ഞു. ട്രംപിനെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണുകള്‍ സൃഷ്ടിച്ചതുകൊണ്ട് മാത്രം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ നിരവധി കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ജോലി നഷ്ടമായി. നമ്മളും പേടിക്കേണ്ടിയിരിക്കുന്നു എന്നും ചപ്പാത്തേ കുറിച്ചു.

Top