സുരക്ഷാ സംബന്ധമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനൊരുങ്ങി റഷ്യയും ഇസ്രയേലും

ജറുസലേം : സുരക്ഷാ സംബന്ധമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനൊരുങ്ങി റഷ്യയും ഇസ്രയേലും. ഇതിനായി ഇരു രാജ്യങ്ങളിലെയും ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരും മന്ത്രിമാരുമടങ്ങുന്ന സംഘം ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിമിനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും വ്യക്തമാക്കി.

ഇരു നേതാക്കളും തമ്മില്‍ ശനിയാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനം ആയത്.

ഇറാന്‍, സിറിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും. 2015ൽ സിറിയൻ യുദ്ധത്തിലെ റഷ്യയുടെ ഇടപെടലിനുശേഷം പരസ്പരം ഏറ്റുമുട്ടലുണ്ടാകാതിരിക്കാൻ റഷ്യയും ഇസ്രയേലും തമ്മിൽ ഹോട്ട്‌ലൈൻ സംവിധാനം നിലവിലുണ്ട്.

സിറിയൻ യുദ്ധത്തിൽ നിഷ്പക്ഷ നിലപാടാണെങ്കിലും ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ലയുടെ സിറിയയിലെ താവളങ്ങൾക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണങ്ങൾ നടത്താറുണ്ട്.

Top