സെ​ല്‍​ഫോ​ണ്‍ സ​ന്ദേ​ശ​ങ്ങ​ള്‍ ചോ​ര്‍​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തെ ത​ള്ളി നെതന്യാഹു

ജറുസലേം: സെല്‍ഫോണ്‍ സന്ദേശങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തെ തള്ളി ഇസ്രേയേലി പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫീസ്.

അമേരിക്കയുമായി ദീര്‍ഘകാലമായി പ്രതിബദ്ധതയുണ്ട്. അമേരിക്കയില്‍ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് ഇസ്രായേല്‍ സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദ്ദേശമുണ്ടെന്നും നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

വൈറ്റ് ഹൗസിനു സമീപം സ്‌കാനറുകള്‍ സ്ഥാപിച്ച് സന്ദേശങ്ങള്‍ ചോര്‍ത്തിയെന്ന് ട്രംപ് ഭരണകൂടത്തിലെ ഇന്റലിജന്‍സ് കേന്ദ്രങ്ങളെ ഉദ്ധരിച്ച് പൊളിറ്റികോ ന്യൂസ് വെബ്‌സൈറ്റ് ആണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നത്.

വൈറ്റ്ഹൗസ് പരിസരത്തു മാത്രമല്ല, വാഷിംഗ്ടണ്‍ ഡിസിയിലെ മറ്റു ചില സ്ഥലങ്ങളിലും സ്‌കാനര്‍ സ്ഥാപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. പ്രസിഡന്റിന്റെയും അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളുടെയും ഫോണുകള്‍ ചോര്‍ത്തുകയായിരുന്നു ലക്ഷ്യമെന്നും ഇസ്രയേലാണ് ഇതിനു പിന്നിലെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ട്രംപ് ഭരണകൂടം ഇസ്രയേലിനെതിരേ നടപടിയെടുത്തില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Top