നെസ്‌ലെ മാഗിക്ക് വീണ്ടും പിടി വീഴുന്നു ; യുപിയില്‍ വിതരണക്കാര്‍ക്ക് പിഴ ചുമത്തി

ലക്‌നൗ: നെസ്‌ലെ ഉല്‍പന്നമായ മാഗി ന്യൂഡില്‍സിന് വീണ്ടും പിടിവീഴുന്നു.

ലാബ് പരിശോധനയില്‍ വീണ്ടും പരാജയപ്പെട്ടതോടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ മാഗിക്ക് നിരോധനം ഏര്‍പ്പെടുത്തി.

പരിശോധനയില്‍ മാഗി ന്യൂഡില്‍സ് പരാജയപ്പെട്ടതോടെ നെസ്‌ലെ ഇന്ത്യയ്‌ക്കെതിരെയും വിതരണക്കാര്‍ക്കെതിരെയും യുപിയിലെ ഷാജഹാന്‍പൂര്‍ ജില്ലാ അധികൃതര്‍ പിഴ ചുമത്തിയതായാണ് വിവരം.

നെസ്‌ലെയ്‌ക്കെതിരെ 45 ലക്ഷം രൂപയുടെ പിഴയും വിതരണക്കാരായ മൂന്ന് പേര്‍ക്കെതിരെ 15 ലക്ഷത്തിന്റെ പിഴയും രണ്ട് വില്‍പ്പനക്കാര്‍ക്കെതിരെ 11 ലക്ഷത്തിന്റെ പിഴയുമാണ് അധികൃതര്‍ ചുമത്തിയത്.

തെറ്റായ മാനദണ്ഡങ്ങളുടെ ഉപയോഗത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് വിഷയത്തോട് പ്രതികരിച്ച എഫ്എംസിജി മേജര്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ജില്ലാ അധികൃതര്‍ മാഗിയുടെ സാംബിളുകള്‍ ശേഖരിച്ചിരുന്നു.

അനുവദനീയമായതില്‍ കൂടുതല്‍ ആഷ് കണ്ടെന്‍ഡ് അന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

ഇതേ കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ പരിശോധനാ ഫലത്തിനെതിരെ അപ്പീല്‍ പോകുമെന്നാണ് അന്ന് നെസ്‌ലെ വ്യക്തമാക്കിയതെന്നും അധികൃതര്‍ പറഞ്ഞു.

Top