മയക്കുമരുന്ന് കൈവശം വെച്ചു; നെസ്സ് വാഡിയയ്ക്ക് രണ്ടു വര്‍ഷം തടവ് ശിക്ഷ വിധിച്ച് ജപ്പാന്‍

ന്യൂഡല്‍ഹി: മയക്കുമരുന്ന് കൈവശം വെച്ച കേസില്‍ വാഡിയ ഗ്രൂപ്പ് ഉടമയും കിങ്സ് ഇലവന്‍ പഞ്ചാബ് ടീം ഉടമകളിലൊരാളുമായ നെസ്സ് വാഡിയയ്ക്ക് ജപ്പാന്‍ കോടതി രണ്ടു വര്‍ഷം തടവ് ശിക്ഷ വിധിച്ചു.

കഴിഞ്ഞ മാര്‍ച്ചില്‍ ജാപ്പനീസ് ദ്വീപായ ഹോക്കയ്ഡോയിലെ ന്യൂ ചിറ്റോസ് വിമാനത്താവളത്തില്‍ വെച്ചാണ് നെസ്സ് വാഡിയ അറസ്റ്റിലാകുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ കൈയ്യില്‍നിന്ന് 25 ഗ്രാം മയക്കുമരുന്ന്കണ്ടെടുക്കുകയും ചെയ്തിരുന്നു. സ്വകാര്യ ഉപയോഗത്തിനായാണ് താന്‍ മയക്കുമരുന്ന്‌കൈവശം വെച്ചതെന്ന് അദ്ദേഹം അധികൃതരോട് സമ്മതിച്ചിരുന്നു.

കോടതി നടപടികള്‍ക്ക് മുന്നോടിയായി ഏറെ ദിവസങ്ങള്‍ നെസ്സ് വാഡിയ പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞിരുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ ജപ്പാനില്‍ കര്‍ക്കശനിയമങ്ങളാണുള്ളത്.

Top