അജിത്ത് ചിത്രം ‘നേര്‍കൊണ്ട പാര്‍വ്വൈ’ ; പുതിയ ഗാനം പുറത്തുവിട്ടു

ച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് നേര്‍കൊണ്ട പാര്‍വ്വൈ. അജിത്ത് നായകനായെത്തുന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. അകലാതെയ് എന്ന ഗാനം ആലപിച്ചിരിക്കുന്നത് പൃഥ്വിയും യുവന്‍ ശങ്കര്‍ രാജയും ചേര്‍ന്നാണ്.

തീരന്‍ അധികാരം ഒന്‍ട്രുവിന് ശേഷം എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്തിനു പുറമെ ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം, ആദിക് രവിചന്ദ്രന്‍, ആന്‍ഡ്രിയ തരംഗ്, രംഗരാജ് പാണ്ടെ എന്നിവരും വേഷമിടുന്നു. ബോണി കപൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ വിദ്യ ബാലന്‍ അതിഥി വേഷത്തിലെത്തുന്നു.

ഹിന്ദിയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പിങ്ക് എന്ന സിനിമയുടെ തമിഴ് റീമേക് ആണ് ചിത്രം.

Top