തല അജിത്തിന്റെ പിറന്നാള്‍ ദിവസം ആരാധകര്‍ക്ക് ഇരട്ടി മധുരം; നേര്‍ക്കൊണ്ട പാര്‍വൈ ടീസര്‍ എത്തുന്നു

ല അജിത്തിനെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നേര്‍ക്കൊണ്ട പാര്‍വൈ. ചിത്രത്തിന്റെ ടീസര്‍ അജിത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്.

ബോളിവുഡ് ചിത്രം പിങ്കിന്റെ റീമേക്കാണ് നേര്‍ക്കൊണ്ട പാര്‍വൈ. പിങ്ക് ചിത്രത്തിലെ അമിതാഭ് ബച്ചന്‍ ചെയ്ത ക്യാരക്ടര്‍ ആണ് അജിത്ത് നേര്‍കൊണ്ട പാര്‍വൈയില്‍ ചെയ്യുന്നത്. വിദ്യാ ബാലനാണ് ചിത്രത്തില്‍ അജിത്തിന്റെ ഭാര്യയായി എത്തുന്നത്.

തപ്‌സി പന്നു, അഭിരാമി, ആന്‍ഡ്രിയ, രംഗ്രാജ് പാണ്ഡെ, അര്‍ജുന്‍ ചിദംബരം, അതിക് രവിചന്ദ്രന്‍, അശ്വിന്‍ റാവോ, സുജിത്ത് ശങ്കര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിരവ് ഷായാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം നല്‍കിയിരിക്കുന്നത്.

Top