മനാഫ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം നേര്‍ച്ചപൂവന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

വാഗതനായ മനാഫ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം നേര്‍ച്ചപൂവന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മലര്‍ സിനിമാസും ജോ&ടിജു സിനിമാസും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

പുറം തിരിഞ്ഞു നില്‍ക്കുന്ന നായകനും അരികില്‍ ഒരു പൂവന്‍കോഴിയുമാണ് പോസ്റ്ററിലുള്ളത്.

ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ഇര്‍ഷാദ്, അനു സിത്താര, ഉണ്ണി മുകുന്ദന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനീഷ് എന്നീ താരങ്ങളുടെ ഒഫീഷ്യല്‍ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

ഒരു പിടി പുതു മുഖങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. വിപിന്‍ ചന്ദ്രനാണ് ഛായാഗ്രഹണം നല്‍കുന്നത്. സംഗീതം 4 മ്യൂസിക്.

Top