നേപ്പാളില്‍ കനത്ത മഴ തുടരുന്നു; വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 15 പേര്‍ മരിച്ചു

കാഠ്മണ്ഡു: നേപ്പാളില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. പ്രകൃതി ദുരന്തത്തില്‍ 15 പേര്‍ മരിച്ചു. ആറു പേരെ കാണാതായിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

രാജ്യത്തെ ഇരുപതോളം ജില്ലകള്‍ കനത്ത വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഹിമാലയത്തിലെ നദികളില്‍ കരകവിഞ്ഞ് ഒഴുകയാണ്. ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പുള്ളതിനാല്‍ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Top