nepotism raw ep jayarajan do not participate cpm cc meet

cpm

ന്യൂഡല്‍ഹി: സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ ആരംഭിക്കും.

ബന്ധു നിയമന വിവാദം, കേരളത്തിലെ സിപിഎം-സിപിഐ തര്‍ക്കം എന്നിവ പിബി, സിസി യോഗങ്ങള്‍ ചര്‍ച്ച ചെയ്യും. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ചും സിപിഎം നേതൃ യോഗങ്ങള്‍ ചര്‍ച്ച ചെയ്യും.

കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളെ കുറിച്ചും ചര്‍ച്ച നടക്കും.

അതേസമയം ബന്ധുനിയമനവിവാദത്തില്‍ വിശദീകരണം തേടാനിരിക്കേ ഇ പി ജയരാജന്‍ ഇന്നത്തെ കേന്ദ്രകമ്മിറ്റിയോഗത്തില്‍ പങ്കെടുക്കില്ല. ജയരാജന്‍ അവധിക്ക് അപേക്ഷനല്‍കി.

ബന്ധുനിയമന വിവാദത്തില്‍ ഇ പി ജയരാജനും പി കെ ശ്രീമതിയ്ക്കും വീഴ്ച പറ്റിയതായി സിപിഎം പൊളിറ്റ് ബ്യൂറോ വിലയിരുത്തിയിരുന്നു. ഇരുവരില്‍ നിന്നും വിശദീകരണം കേട്ട ശേഷമായിരിക്കും എന്തു നടപടി സ്വീകരിക്കണമെന്ന അന്തിമ തീരുമാനമെടുക്കുക.

Top