ദുബെ രാജിവെച്ചു ; നേപ്പാളിന്റെ അടുത്ത പ്രധാനമന്ത്രി ഓലി, സത്യപ്രതിഞ്ജ ഇന്ന്‌

NEPAL-POLITICS

കാഠ്മണ്ഡു: പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹദുര്‍ ദുബെ രാജിവെച്ചു. തുടര്‍ന്ന് 41ാം പ്രധാനമന്ത്രിയായി കെ.പി. ശര്‍മ്മ ഓലി സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് 4 മണിക്കാണ് സത്യപ്രതിഞ്ജാ ചടങ്ങുകള്‍ നടക്കുന്നത്.

തിരഞ്ഞെടുപ്പില്‍ ദുബെയുടെ പാര്‍ട്ടിയായ നേപ്പാളി കോണ്‍ഗ്രസിനു ശക്തമായ തിരിച്ചടിയായിരുന്നു നേരിട്ടിരുന്നത്. സിപിഎന്‍യുഎംഎല്‍ (കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍യുണിഫൈഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ്) നേതാവും മുന്‍ പ്രധാനമന്ത്രിയുമാണ് ഓലി.

കഴിഞ്ഞ വര്‍ഷം മേയിലാണ് ദുബെ നാലാം തവണയും നേപ്പാളിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റിരുന്നത്. മുന്‍ പ്രധാനമന്ത്രിയും സിപിഎന്‍ മാവോയിസ്റ്റ് സെന്റര്‍ നേതാവുമായ പ്രചണ്ഡയുടെ രാജിയെ തുടര്‍ന്നായിരുന്നു അധികാരത്തിലേറിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ കക്ഷിയായിരുന്ന നേപ്പാളി കോണ്‍ഗ്രസിന് ഇത്തവണ 12 സീറ്റ് മാത്രമാണ്‌ ലഭിച്ചിരിക്കുന്നത്. 2015 ഒക്ടോബര്‍ 11 മുതല്‍ 2016 ഓഗസ്റ്റ് മൂന്നു വരെ കെ.പി. ഓലി പ്രധാനമന്ത്രിയായിരുന്നു. ചൈന അനുകൂല നിലപാടുള്ള നേതാവുമാണ് ഇദ്ദേഹം.

Top