നേപ്പാളില്‍ 8 മലയാളി വിനോദസഞ്ചാരികള്‍ മരിച്ചനിലയില്‍

deadbody

കാഠ്മണ്ഡു:നേപ്പാളില്‍ 8 മലയാളി വിനോദസഞ്ചാരികളെ മരിച്ച നിലയില്‍ കണ്ടെത്തി. ദമാനിലെ ഹോട്ടലില്‍ മുറിയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം ചെങ്കോട്ട് കോണം സ്വദേശികളാണ് മരിച്ചത്. മരിച്ചവരിൽ നാല് പേർ കുട്ടികളാണ്. രണ്ട് പേർ സ്ത്രീകളും രണ്ട് പേർ പുരുഷന്മാരുമാണ്.

15 അംഗ മലയാളികളാണ് സംഘത്തിലുണ്ടായിരുന്നത്. പ്രബിൻ കുമാർ(39), ശരണ്യ(34), ടിബി രഞ്ജിത്ത് കുമാർ(39), ഇന്ദു രഞ്ജിത്ത്(35), ശ്രീഭദ്ര(9), അഭിനബ് സൊരയ (9), അബി നായർ(7), ബൈഷ്ണബ് രഞ്ജിത്ത്(2) എന്നിവരാണ് മരിച്ചത്.

മുറിയിലെ ഗ്യാസ് ഹീറ്ററിലെ തകരാറ് മൂലം ശ്വാസം മുട്ടി മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.

Top