പതഞ്ജലിയുടെ കൊറോണില്‍ കിറ്റ് വിതരണം നിര്‍ത്തിവെച്ച് നേപ്പാള്‍

baba ramdev

നേപ്പാളില്‍ പതഞ്ജലിയുടെ കൊറോണില്‍ കിറ്റിന്റെ വിതരണം നിര്‍ത്തിവച്ചു. ആയുര്‍വേദ, സമാന്തര മെഡിസിന്‍ വിഭാഗമാണ് കൊറോണില്‍ കിറ്റിന്റെ വിതരണം നിര്‍ത്തിയത്. യോഗ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് സമ്മാനമായി നല്‍കിയതായിരുന്നു ഈ കിറ്റുകള്‍. കൊറോണില്‍ കിറ്റ് ശേഖരിച്ചതില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് വിശദമാക്കിയാണ് വിതരണം നിര്‍ത്തിയത്.

1500 കൊറോണില്‍ കിറ്റാണ് നേപ്പാളിന് നല്‍കിയത്. കൊവിഡ് അണുബാധയെ ചെറുക്കാന്‍ കൊറോണില്‍ കിറ്റ് സഹായിക്കുമെന്നായിരുന്നു പതഞ്ജലിയുടെ വാദം. കൊറോണില്‍ കിറ്റിലുള്ള മൂക്കിലൂടെ ഉപയോഗിക്കുന്ന നേസല്‍ ഓയിലും ടാബ്ലെറ്റുകളും കൊവിഡ് വൈറസിനെ പ്രിതിരോധിക്കുന്ന മരുന്നുകള്‍ക്ക് തുല്യമല്ലെന്ന് നേപ്പാള്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

Top