ആസിഡ് ആക്രമണം; 20 വര്‍ഷം തടവും ഒരുകോടി രൂപ പിഴയും; നിയമ ഭേദഗതിയുമായി നേപ്പാൾ

കാഠ്മണ്ഡു: ആസിഡ് ആക്രമണത്തിനുള്ള ശിക്ഷ 20 വര്‍ഷം തടവും ഒരുകോടി രൂപ പിഴയും ഏര്‍പ്പെടുത്താനൊരുങ്ങി നേപ്പാള്‍. രാജ്യത്ത് ഇത്തരം കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണിത്. ആസിഡ് വില്‍ക്കാനും വിതരണം ചെയ്യാനും പ്രത്യേകം ലൈസന്‍സ് വേണമെന്ന് നിയമ ഭേദഗതിയുമുണ്ട്.

ആസിഡും അപകടകരമായ മറ്റ് രാസവസ്തുക്കളും വില്പന നടത്തുന്നത് നിയന്ത്രിച്ചുകൊണ്ട് നേപ്പാള്‍ പ്രസിഡന്റ് ബിദ്യ ദേവി ബന്ദാരെ ഓര്‍ഡിനന്‍സ് പുറത്തിറക്കിയിരുന്നു.

Top