ഇന്ത്യ വേണ്ട, എവറസ്റ്റിന്റെ പൊക്കം ഒറ്റയ്ക്ക് അളക്കുമെന്ന് നേപ്പാള്‍

ന്യൂഡെല്‍ഹി: 2015ലുണ്ടായ ഭൂകമ്പത്തിന് ശേഷം എവറസ്റ്റിന്റെ ഉയരത്തിലുണ്ടായ മാറ്റങ്ങള്‍ അളന്ന് തിട്ടപ്പെടുത്താനൊരുങ്ങി നേപ്പാള്‍. എവറസ്റ്റ് വീണ്ടും ഒരുമിച്ചളന്ന് തിട്ടപ്പെടുത്താമെന്നുള്ള ഇന്ത്യയുടെ വാഗ്ദാനം നേപ്പാള്‍ തള്ളി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി തങ്ങള്‍ ഒറ്റയ്ക്ക് അളക്കുമെന്നാണ് നേപ്പാള്‍ സര്‍വ്വേ ഡിപാര്‍ട്ട്‌മെന്റ് പറയുന്നത്.

എന്നാല്‍ വിവര ശേഖരണത്തിനായി അയല്‍ രാജ്യങ്ങളായ ഇന്ത്യയുടെയും, ചൈനയുടെയും സഹായം തേടുമെന്ന് നേപ്പാള്‍ സര്‍വ്വേ വിഭാഗം ഡയ റക്ടര്‍ ജനറല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

അതേ സമയം എവറസ്റ്റ് ഒരുമിച്ചളന്ന് തിട്ടപ്പെടുത്താനുള്ള ഇന്ത്യന്‍ നിര്‍ദ്ദേശം തള്ളിയതിന് പിന്നില്‍ ചൈനയുടെ താല്‍പ്പര്യമാണെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. ചൈന -നേപ്പാള്‍ അതിര്‍ത്തിയിലാണ് എവറസ്റ്റ് എന്നതാണ് ഇന്ത്യയെ ഒഴിവാക്കാന്‍ ചൈനയെ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന.

Top