Nepal PM K P Sharma Oli wants India to immediately lift undeclared blockade

കാഠ്മണ്ഡു: ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്ന അപ്രഖ്യാപിത ഉപരോധം പിന്‍വലിക്കണമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ അഭ്യര്‍ഥന. പഞ്ചശീല തത്വങ്ങള്‍ ഓര്‍മ്മപ്പെടുത്തിയാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. ചുമതലയേറ്റതിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചശീലതത്വങ്ങളുടെ അടിസ്ഥാനത്തില്‍ അയല്‍രാജ്യങ്ങളുമായി സഹകരിച്ച് പോകാനാണ് താത്പര്യമെന്ന് ശര്‍മ ഒലി വ്യക്തമാക്കി. അതോടൊപ്പം നേപ്പാളിന്റെ പുതിയ ഭരണഘടനയെ പ്രശംസിക്കാനും മറന്നില്ല.

രാജ്യത്തിന് പുതിയ ഭരണഘടനക്ക് രൂപം നല്‍കിയ സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങളുമായുളള തങ്ങളുടെ ബന്ധം ഊഷ്മളമാക്കുന്നതിന് വേണ്ട സഹായങ്ങള്‍ നല്‍കണമെന്നും ശര്‍മ ഒലി ആവശ്യപ്പെട്ടു.

Top