ഇന്ത്യയുമായുള്ള അതിര്‍ത്തിയില്‍ നിരീക്ഷണ ഡ്രോണുകളെ വിന്യസിക്കാന്‍ നേപ്പാള്‍ ഒരുങ്ങുന്നു

dronenepal

കാഠ്മണ്ഡു: ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ നിരീക്ഷണത്തിനായി ഡ്രോണുകളെ വിന്യസിക്കുമെന്ന് നേപ്പാള്‍ ആഭ്യന്തരമന്ത്രി റാം ബഹാദുര്‍ താപ്പ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ 82-പോയിന്റ് പദ്ധതിയെ കുറിച്ച് വിശദീകരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

17,000 കിലോമീറ്റര്‍ നീളമുള്ള തുറന്ന അതിര്‍ത്തിയാണ് ഇന്ത്യയും നേപ്പാളും പങ്കിടുന്നത്. ഇന്ത്യയുടെ അതിര്‍ത്തിയില്‍ ഓരോ കിലോമീറ്ററിലും സുരക്ഷാ പോസ്റ്റുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. എന്നാല്‍ നേപ്പാളിന് ഒരോ 25 കിലോമീറ്ററുകള്‍ക്കിടയില്‍ മാത്രമേ സുരക്ഷാ പോസ്റ്റുകളുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ പ്രതിസന്ധി മറികടക്കാന്‍ മതിയായ ആള്‍ബലമില്ലെന്നും അതുകൊണ്ട് പട്രോളിംഗിനായി ഡ്രോണുകള്‍ ഉപയോഗിക്കാന്‍ ഒരുങ്ങുന്നതെന്നും മുതിര്‍ന്ന മാവോയിസ്റ്റ് നേതാവ് കൂടിയായ താപ്പ അറിയിച്ചു.

Top