നേപ്പാളില്‍ വിവിധയിടങ്ങളില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തി

earthquake

കാഠ്മണ്ഡു: നേപ്പാളില്‍ വിവിധയിടങ്ങളില്‍ ഭൂചലനമുണ്ടായി. കാഠ്മണ്ഡുവില്‍ നിന്ന് 80 കിലോമീറ്റര്‍ മാറി സിന്ധുപാല്‍ചൗക്കിലാണ് പ്രധാനമായും ഭൂചലനം അനുഭവപ്പെട്ടിരിക്കുന്നത്.

റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സിന്ധുപാല്‍ചൗക്ക് കൂടാതെ, കാഠ്മണ്ഡുവിലെ മറ്റ് പലയിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇന്ന് രാവിലെയാണ് ഭൂചലനമുണ്ടായത്. എന്നാല്‍ ഇതുവരെ എന്തെങ്കിലും തരത്തിലുള്ള അപകടം നടന്നതായി സൂചനകള്‍ ഒന്നുമില്ല.

ഉത്തരാഖണ്ഡ് മുതല്‍ പശ്ചിമ നേപ്പാള്‍ വരെയുള്ള മേഖലയില്‍ ശക്തമായ ഭൂചലനത്തിന് സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 8.5 തീവ്രതയോ അതിന് മുകളിലോ രേഖപ്പെടുത്തിയേക്കാവുന്ന ഭൂചലനത്തിന് സാധ്യതയുണ്ടെന്ന് ഈ മാസം ആദ്യം തന്നെ മുന്നറിയിപ്പ് വന്നിരുന്നു.

Top