എണ്ണ സംഭരണശാലകള്‍ നിര്‍മ്മിക്കുവാനുള്ള കരാര്‍; ചൈനയും നേപ്പാളും ഒപ്പിടുമെന്ന്. . .

കാഠ്മണ്ഡു: ചൈനയുടെ സഹായത്തോടെ നേപ്പാളിലെ മൂന്ന് പ്രദേശങ്ങളില്‍ എണ്ണ സംഭരണശാലകള്‍ നിര്‍മ്മിക്കുവാനുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പിടുമെന്ന സൂചന നല്‍കി വാണിജ്യ, വ്യവസായ, സപ്ലൈസ് മന്ത്രാലയം. നേപ്പാള്‍ പ്രധാനമന്ത്രി കെപി ഒലിയുടെ അടുത്ത ആഴ്ചയിലെ ചൈനീസ് സന്ദര്‍ശനത്തിലാണ് കരാറില്‍ ഒപ്പിടുകയെന്നാണ് സൂചന.

കരാര്‍പ്രകാരം ഭൈരഹവ, ഗോര്‍ഖ ബോര്‍ഡിലെ അന്‍ബുഖയര്‍റെയ്‌നി, നുവക്കോട്ടിലെ ബത്താര്‍ എന്നിവിടങ്ങളില്‍ 110,000kl സംഭരണശേഷിയുള്ള എണ്ണ സംഭരണശാലകളാകും നിര്‍മ്മിക്കുക. വ്യോമയാന ഇന്ധനത്തിന്റെ സംഭരണ ശേഷി 10,000kl ആയിരിക്കും. മറ്റ് രണ്ടെണ്ണം 50,000kl വീതവുമാണ്.

2016 മാര്‍ച്ചില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ എണ്ണ സംഭരണ ശാലകളുടെ നിര്‍മ്മാണം സംബന്ധിച്ച കരാറുകള്‍ ചര്‍ച്ചയായിരുന്നു. പദ്ധതിയുടെ നിര്‍മ്മാണം 2019 മധ്യത്തോടെ പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ധനം കുറഞ്ഞത് 90 ദിവസത്തേക്കെങ്കിലും സംഭരിച്ചു വെയ്ക്കുക എന്ന എന്‍.ഒ.സി പദ്ധതിയുടെ ഭാഗമാണ് ഈ സംവിധാനമെന്ന്
നേപ്പാള്‍ ഓയില്‍ കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടര്‍ സുശീല്‍ ഭട്ടാരായി പറഞ്ഞു. അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ജൂണ്‍ 19 ന് ഒലി ചൈനയിലേക്ക് തിരിക്കും.

Top