യുക്രെയിനില്‍ കുടുങ്ങിയ പൗരന്‍മാരെ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാറിനോട് സഹായമഭ്യര്‍ത്ഥിച്ച് നേപ്പാള്‍

ന്യൂഡല്‍ഹി: യുക്രെയിനില്‍ കുടുങ്ങിയ നേപ്പാള്‍ പൗരന്‍മാരെ നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച് നേപ്പാള്‍.

യുക്രെയിനില്‍ നിന്ന് ഓപ്പറേഷന്‍ ഗംഗ വഴി ഇന്ത്യക്കാരെ വിജയകരമായി നാട്ടിലെത്തിച്ചതിന്റെ പശ്ചാത്തലത്തിലാണ് നേപ്പാള്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന. നേപ്പാള്‍ സര്‍ക്കാരിനോട് കേന്ദ്രസര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചതായാണ് റിപ്പോര്‍ട്ട്.

അതേസമയം, യുക്രെയിനില്‍ നിന്ന് 30 വിമാനങ്ങളിലായി 6400 ഇന്ത്യന്‍ പൗരന്മാര്‍ തിരികെയെത്തിയെന്ന് ഇന്ത്യയുടെ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി നേരത്തെ അറിയിച്ചിരുന്നു. 18000 ഇന്ത്യക്കാരാണ് ഇതുവരെ യുക്രെയിന്‍ അതിര്‍ത്തി കടന്നതെന്നും അദ്ദേഹം പറഞ്ഞു. ആയിരത്തോളം ഇന്ത്യന്‍ പൗരന്മാര്‍ ഇന്നലെ ഖാര്‍കീവ് വിട്ടു. പടിഞ്ഞാറന്‍ അതിര്‍ത്തി കടക്കാന്‍ കാത്ത് നില്‍ക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞു. അടുത്ത 24 മണിക്കൂറിനുള്ളില്‍ 18 വിമാനങ്ങള്‍ കൂടി സര്‍വീസ് നടത്തുമെന്നും ബാഗ്ചി വ്യക്തമാക്കി.

Top