കസ്റ്റഡി മരണത്തില്‍ സമഗ്ര അന്വേഷണം നടത്താനാണ് തീരുമാനം; എം എം മണി

mm mani

തൊടുപുഴ: രാജ്കുമാര്‍ കസ്റ്റഡി മരണത്തില്‍ ഗൂഢാലോചനയും പരസ്പര സഹായവും നടന്നിട്ടുണ്ടെന്നത് വ്യക്തമാണെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. കേസില്‍ എസ്.ഐ. കുറ്റക്കാരനായതുകൊണ്ടാണ് അറസ്റ്റ് ചെയ്തതെന്നും മന്ത്രി പറഞ്ഞു . കൊലപാതകത്തിനിരയായ സാഹചര്യത്തെക്കുറിച്ചും സംഭവത്തെക്കുറിച്ചും വിശദമായ അന്വേഷണം നടത്തണമെന്നാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു

കേസില്‍ എസ്.പി. കുറ്റക്കാരനാണോയെന്ന് അന്വേഷണ ഏജന്‍സി അന്വേഷിക്കും. പുളിയമ്മല സ്റ്റേഷനില്‍ നിന്ന് കേസ് നെടുങ്കണ്ടം എസ്. ഐ ഏറ്റെടുത്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഇതിന് പിന്നിലുള്ള വ്യക്തികളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തും.പണം സ്വരൂപിച്ചത് ആരാണ്, ആരൊക്കെയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത് എന്നതെല്ലാം അന്വേഷിച്ച് കണ്ടെത്തണമെന്നും അദ്ദേഹം പ്രതികരിച്ചു.

Top