ബ്ലാസ്‌റ്റേഴ്‌സിന്റെ ജേഴ്‌സി അണിയാന്‍ പെകൂസണും ലാകിക് പെസികും

Kerala blasters

മുംബൈ: ഐ.എസ്.എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജേഴ്‌സിയണിയാന്‍ ഘാനയുടെ യുവതാരം കറേജ് പെകൂസണും സെര്‍ബിയന്‍ ഡിഫന്‍ഡര്‍ നെമന്‍ജ ലാകിക് പെസികും.

ഇരുവരുമായി കരാറൊപ്പിട്ട കാര്യം ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു.

സ്ലോവാനിയന്‍ ക്ലബ്ബ് എഫ്.സി കോപ്പറില്‍ നിന്നാണ് പെകൂസണ്‍ മഞ്ഞക്കുപ്പായത്തിലേക്കെത്തുന്നത്.

ഘാനയുടെ അണ്ടര്‍23 താരവും അറ്റാക്കിങ് മിഡ്ഫീല്‍ഡറുമായ പെകൂസണ് മഞ്ഞപ്പടയുടെ പ്രിയതാരമായ ജോസൂട്ടന്റെ കുറവ് നികത്താനാകുമെന്നാണ് ആരാധകര്‍ കരുതുന്നത്.

ഓസ്ട്രിയന്‍ ക്ലബ്ബ് കപ്‌ഫെന്‍ബെര്‍ഗറില്‍ നിന്നാണ് 25കാരനായ നെമന്‍ജ ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത്.

Top