നേമത്ത് കരുത്തനായ സ്ഥാനാര്‍ഥി തന്നെ മത്സരിക്കും: രമേശ് ചെന്നിത്തല

ആലപ്പുഴ: നേമത്തു മത്സരിക്കുന്നതു കരുത്തനായ സ്ഥാനാര്‍ഥി തന്നെയാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉമ്മന്‍ചാണ്ടി അവിടെ മത്സരിക്കണമോയെന്നു തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. നാളെ വൈകിട്ടോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കും.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിപ്പട്ടിക നേരത്തെ പ്രഖ്യാപിച്ചതില്‍ കാര്യമില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേരത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടും ഗുണമുണ്ടായില്ലല്ലോ എന്നും രമേശ് ചെന്നിത്തല
പറഞ്ഞു.

 

Top