നെല്‍സണിന്റെ പുതിയ സിനിമ പ്രഖ്യാപിച്ചു, നായകന്‍ രജനീകാന്ത്

ജനികാന്ത് നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. നെല്‍സണ്‍ ദിലീപ്കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ്‌യുടെ ബീസ്റ്റിന് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.

രജനികാന്തിന്റെ 169ാമത്തെ ചിതമായി ഒരുങ്ങുന്ന സിനിമ സണ്‍ പിക്‌ചേഴ്‌സാണ് നിര്‍മ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധായകന്‍. നെല്‍സനൊപ്പം അനിരുദ്ധ് ഒന്നിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണിത്.

രജനികാന്തിനൊപ്പം ഇത് മൂന്നാം തവണയാണ് അനിരുദ്ധ് ഒന്നിക്കുന്നത്. നേരത്തെ പേട്ട, ദര്‍ബാര്‍ എന്നീ ചിത്രങ്ങള്‍ക്ക് അനിരുദ്ധാണ് സംഗീതം ചെയ്തത്. ഇരു ചിത്രങ്ങളിലെയും ഗാനങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു.

Top