നെല്ലിയാമ്പതി ഭൂമിക്കേസ്; സര്‍ക്കാര്‍ നടപടി ശരിവെച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: നെല്ലിയാമ്പതി ഭൂമിക്കേസില്‍ ബിയാട്രിക്സ് എസ്റ്റേസ്റ്റ് ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ശരിവച്ച് സുപ്രീംകോടതി. ജോസഫ് ആന്റ് കമ്പനിക്ക് അനുകൂലമായുള്ള ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദു ചെയ്തു. പാട്ടക്കരാര്‍ ലംഘനം ചൂണ്ടിക്കാട്ടിയാണ് 246.26 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത്.

ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് വിധി തയാറാക്കിയത്. ജോസഫ് ആന്റ് കമ്പനിക്ക് അനുകൂലമായുള്ള ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.

2002ലാണ് നെല്ലിയാമ്പതിയിലെ ഭൂമി ഏറ്റെടുക്കലില്‍ സര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് എസ്റ്റേറ്റ് ഉടമകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Top