വീണ്ടും നെഫ്യൂ റിയോ; നാഗാലാൻഡിൽ പുതിയ സർക്കാർ അധികാരമേറ്റു

ദില്ലി : നാഗാലാൻഡിൽ പുതിയ സർക്കാർ അധികാരമേറ്റു. കോഹിമയിൽ നടന്ന ചടങ്ങിൽ നെഫ്യൂ റിയോ ദൈവനാമത്തിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത്ഷാ, ജെപിനദ്ദ തുടങ്ങിയവർ സാക്ഷിയായി.

72 കാരനായ നെഫ്യൂ റിയോ അഞ്ചാം തവണയാണ് നാഗാലൻഡ് മുഖ്യമന്ത്രിയാകുന്നത്. ടിആർ സിലിയങ്ങ്, വൈ പാറ്റൺ എന്നിവരാണ് ഉപമുഖ്യമന്ത്രിമാർ. നാഗാലാൻഡിൽ 60 ൽ 37 സീറ്റും നേടിയ എൻഡിപിപി ബിജെപി സഖ്യത്തിന് മറ്റു പാർട്ടികൾ പിന്തുണ അറിയിച്ചതോടെ സംസ്ഥാനത്ത് പ്രതിപക്ഷം ഇല്ലാതായി.

Top