നെയ്മറിനെ സ്വന്തമാക്കാനുള്ള ആഗ്രഹവുമായി ഫേ്‌ലാറന്റിനോ പെരസ്; വിയോജിച്ച് സിദാന്‍

പി.എസ്.ജി വിടാനൊരുങ്ങുന്ന നെയ്മറിനെ സ്വന്തമാക്കാന്‍ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി റയല്‍ മഡ്രിഡ് അധിപന്‍ ഫ്‌ളോറന്റിനോ പെരസ്. കരാര്‍ തുകയുടെ പേരില്‍ പി.എസ്.ജിയും ബാഴ്‌സലോണയും തമ്മില്‍ തര്‍ക്കം മുറുകുന്നതിനിടെയാണ് റയല്‍ തലവന്റെ മോഹം പുറത്താവുന്നത്.

മികച്ച താരമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇറ്റലിയിലേക്ക് പോയതോടെ ക്ലബിന്റെ വിപണിമൂല്യം ഇടിഞ്ഞിരുന്നു. ഇത് തിരിച്ചുപിടിക്കാനുള്ള താരമായാണ് പെരസ് നെയ്മറിനെ കാണുന്നത്. ഗാരെത് ബെയ്‌ലുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തുടരുന്നതിനിടെയാണ് പെരസ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍, നെയ്മറിന് തന്റെ ഗെയിം പ്ലാനില്‍ ഒരു റോളുമില്ലെന്നാണ് കോച്ച് സിനദിന്‍ സിദാന്റെ നിലപാട്.

ചെല്‍സിയില്‍ നിന്ന് വന്ന എഡന്‍ ഹസാഡും ബ്രസീല്‍ യുവതാരം വീനീഷ്യസ് ജൂനിയറുമാണ് വരും സീസണില്‍ സിദാന്റെ പ്ലാനിലുള്ളത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഫ്രഞ്ച് താരം പോള്‍ പോഗ്ബയെ സ്വന്തമാക്കാനും സിദാന് പദ്ധതിയുണ്ട്. എന്നാല്‍, ഈ നീക്കത്തില്‍ പെരസിന് താല്‍പര്യമില്ല.

Top