നെയ്മര്‍ പിഎസ്ജി വിടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്

നെയ്മര്‍ ജൂനിയര്‍ പിഎസ്ജി വിടാനൊരുങ്ങുന്നു. സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിലേക്കാണ് സൂപ്പര്‍ സ്‌ട്രൈക്കര്‍ ചേക്കേറാന്‍ ഒരുങ്ങുന്നത്. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയില്‍ കിലിയന്‍ എംബാപ്പെയ്ക്കാണ് കൂടുതല്‍ പരിഗണനയെന്നും ഇത് താരത്തിന് ബുദ്ധിമുണ്ടാക്കുന്നതായും നേരത്തെ ഒരു ബ്രിസീല്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാരണത്താല്‍ ക്ലബ്ബ് വിടുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.

കൂടാതെ റയല്‍ മാഡ്രിഡ് തന്റെ ഇഷ്ട ക്ലബ്ബാണെന്നും പുതിയ താരം ഈഡന്‍ ഹസാര്‍ഡിനൊപ്പം റയലില്‍ കളിക്കാന്‍ ആഗ്രഹമുണ്ടെന്നും നെയ്മര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. റയലില്‍ നിന്നും യുവന്റസിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പകരക്കാരനായി നെയ്മര്‍ വരാന്‍ ആഗ്രഹമുണ്ടെന്നു കോച്ച് സിദാനും വ്യക്തമാക്കിയിരുന്നു.

ലോകറെക്കോഡ് തുകയ്ക്കാണ് നെയ്മറെ 2017ല്‍ പിഎസ്ജി സ്വന്തമാക്കിയത്. അഞ്ചുവര്‍ഷത്തെ കരാറിലാണ് താരം ഒപ്പുവെച്ചത്. കരാര്‍ അവസാനിക്കാന്‍ ഇനി രണ്ട് വര്‍ഷം ബാക്കിയുണ്ട്.

Top