നെയ്മര്‍ ഉണ്ടായിരുന്നുവെങ്കില്‍ ടീം കൂടുതല്‍ കരുത്തുറ്റതായേനെ; കാസിമിറോ

ബ്രസീലിന്റെ ഏറ്റവും മികച്ച താരമാണ് നെയ്മര്‍ എന്ന് കാസിമിറോ. നെയ്മര്‍ ബ്രസീലിന്റെ ഏറ്റവും മികച്ച താരമാണെന്നും എന്നാല്‍ നെയ്മറില്ലാതെയും ബ്രസീല്‍ അതിശക്തരാണെന്നും കാസിമിറോ പറഞ്ഞു. കോപ്പ അമേരിക്ക ഫൈനലിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് കാസിമിറോ നെയ്മറിനെ പുകഴ്ത്തിയത്.

നെയ്മറിന്റെ ഫുട്‌ബോള്‍ കഴിവുകള്‍ അസാമാന്യമാണെന്നും ‘നെയ്മര്‍ ഇവിടെയുണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ കൂടുതല്‍ കരുത്തരായേനേ എന്നും ബ്രസീല്‍ താരം പറയുന്നു. അത് ഞങ്ങള്‍ക്ക് വലിയ സഹായകമാകുമായിരുന്നു. എന്നാല്‍ നെയ്മര്‍ ഇപ്പോള്‍ ഇവിടെയില്ല. അത് കൊണ്ടു തന്നെ അദ്ദേഹത്തിന്റെ അസാന്നിധ്യം നികത്തിയേ ഞങ്ങള്‍ക്ക് പറ്റൂ. പൂര്‍ണമായും ഫിറ്റാണെങ്കില്‍ നെയ്മറെ തടയുക ഏറെക്കുറെ അസാധ്യമാണ്. ബ്രസീലിന്റെ ഏറ്റവുംമികച്ച താരമാണ് അദ്ദേഹം.’ കാസിമിറോ പറഞ്ഞുനിര്‍ത്തി.

Top