4 വയസുകാരന്‍ അയല്‍വാസിയുടെ വീടിന് മുന്‍പില്‍ മൂത്രമൊഴിച്ചു; അമ്മയെ ക്രൂരമായി കൊലപ്പെടുത്തി

ദില്ലി: മുപ്പത്തിമൂന്നുകാരിയായ യുവതിയെ കൊലപ്പെടുത്തി അല്‍വാസി. ഇവരുടെ നാലു വയസുകാരന്‍ മകന്‍ അയല്‍വാസിയുടെ വീട്ടിന് മുന്നില്‍ മൂത്രമൊഴിച്ചുവെന്ന് ആരോപിച്ചാണ് പൊലപാതകം. വടക്ക് കിഴക്കന്‍ ദില്ലിയിലെ അമന്‍ വിഹാറിലാണ് സംഭവം. സാവിത്രി റാണ എന്ന മുപ്പത്തിമൂന്നുകാരിയാണ് കൊല്ലപ്പെട്ടത്, കൊലപാതകത്തില്‍ അയല്‍വാസിയായ പ്രായപൂര്‍ത്തിയാകാത്ത കൗമരക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കുറച്ച് ദിവസം മുന്‍പ് അയല്‍വാസികളുടെ വീട്ടിന് മുന്നില്‍ സാവിത്രിയുടെ മകന്‍ മൂത്രമൊഴിച്ചത് അവര്‍ കാണുകയും സാവിത്രിയുമായി തര്‍ക്കത്തില്‍ ആകുകയും ചെയ്തു. അന്നത്തെ വഴക്കില്‍ ഇപ്പോള്‍ അറസ്റ്റിലായ കൌമരക്കാരനും ഉണ്ടായിരുന്നു. ആ വഴക്ക് മറ്റ് അയല്‍വാസികളും സമീപത്തെ കടക്കാരും ഒക്കെ ഇടപെട്ടാണ് തീര്‍ത്തത്.

എന്നാല്‍ കഴിഞ്ഞ ബുധനാഴ്ച രാത്രി 11.3-ഓടെ കൗമരക്കാരന്‍ ഷേവിംഗ് കത്തി ഉപയോഗിച്ച് സാവിത്രി റാണയെ ആക്രമിക്കുകയായിരുന്നു. ഇവരുടെ കഴുത്തിലും ശരീരത്തിലും ആഴത്തിലുള്ള മുറിവേല്‍പ്പിച്ചു. രക്തം വാര്‍ന്നാണ് ഇവര്‍ മരണപ്പെട്ടത് ദില്ലി ഡിസിപി പ്രണവ് തായല്‍ അറിയിച്ചു. പ്രതി പൊലീസ് കസ്റ്റഡിയിലാണ്.

 

Top