വ്യക്തിവൈരാഗ്യം; അയല്‍വാസി യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

crime

മലപ്പുറം: വ്യക്തിവൈരാഗ്യം മൂലം യുവതിയെ അയല്‍വാസി വെട്ടി പരിക്കേല്‍പ്പിച്ചു. വെങ്ങാട് എടയൂര്‍ സ്വദേശിയായ ആജിസ അസീസിനെയാണ് അയല്‍വാസി ആക്രമണത്തിന് ഇരയാക്കിയത്.

കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. വസ്ത്രങ്ങള്‍ അലക്കുന്നതിനിടെ തൊട്ടടുത്ത ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ബഷീര്‍ എന്നയാള്‍ ആയുധമുപയോഗിച്ച് ആജിസയുടെ തലയ്ക്ക് വെട്ടുകയായിരുന്നു. അക്രമത്തെ തടയാന്‍ ശ്രമിക്കുന്നതിനിടെ ആജിസയുടെ പുറത്തും വെട്ടേറ്റു.

വ്യക്തിവൈരാഗ്യമാണ് അക്രമത്തിന് കാരണം എന്നാണ് വിലയിരുത്തല്‍. നിരന്തരമായി ആജിസയെ ഇയാള്‍ ശല്യം ചെയ്യാറുണ്ടായിരുന്നു. അതേ സമയം എന്തിനാണ് ഇത്തരത്തിലൊരു അക്രമം നടത്തിയതെന്ന് തനിക്കറിയില്ലെന്നാണ് ആജിസയുടെ മൊഴി.

ഭര്‍ത്താവ് ഉപേക്ഷിച്ച ആജിസയോടൊപ്പം ഒമ്പതുവയസ്സുകാരനായ മകന്‍ മാത്രമാണുള്ളത്. എടയൂര്‍ റോഡില്‍ ഫാന്‍സി കട നടത്തുകയാണ് പ്രതിയായ ബഷീര്‍. കൃത്യം നടത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി. ആജിസ ഇപ്പോള്‍ വളാഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Top