കനത്ത മഴയും വെള്ളപ്പൊക്കവും ; നെഹ്രു ട്രോഫി വള്ളം കളി മാറ്റിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തില്‍ നെഹ്രു ട്രോഫി വള്ളംകളി മാറ്റിവച്ചേക്കും. ടൂറിസം വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. പുന്നമടക്കായലില്‍ ശനിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ജലോത്സവമാണ് മാറ്റിവെച്ചത്.

ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. പുതുക്കിയ തീയ്യതി പിന്നീടറിയിക്കും.

അണക്കെട്ടുകള്‍ തുറന്നു വിട്ടതോടെ നദികളില്‍ ക്രമാധീതമായി ജലനിരപ്പുയർന്നതിനെ തുടർന്നാണ് 66 മത് നെഹ്റു ട്രോഫി വള്ളംകളി മാറ്റിവെച്ചത്. പമ്പ ഡാം തുറക്കുന്ന പശ്ചാത്തലത്തിൽ കാര്‍ത്തികപ്പള്ളി, കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിൽ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്.

20 ചുണ്ടന്‍ വള്ളങ്ങളുള്‍പ്പെടെ 78 വള്ളങ്ങളാണ് ഇക്കുറി മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. വള്ളംകളിയിലെ ഈ വര്‍ഷത്തെ മുഖി അതിഥി സച്ചിന്‍ തെണ്ടുല്‍ക്കറാണ്.

Top