കനത്ത മഴയെ തുടര്‍ന്ന് മാറ്റിവെച്ച നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 31ന് നടക്കും

ആലപ്പുഴ: കനത്ത മഴയെ തുടർന്ന് മാറ്റിവെച്ച നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 31ന് നടത്തും. ഇതോടൊപ്പം ചാമ്പ്യൻസ് ബോട്ട് ലീഗ് ആദ്യ മത്സരവും നടക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

മഴക്കെടുതിയും പ്രളയ സാധ്യതയും കണക്കിലെടുത്താണ് ആഗസ്റ്റ് 10 ന് നടത്താനിരുന്ന 67-ാമത് നെഹ്റു ട്രോഫി ജലോത്സവം മാറ്റിവച്ചത്. ആഗസ്റ്റ് മാസം രണ്ടാം ശനിയാഴ്ച നടത്തുവാനിരുന്ന നെഹ്റുട്രോഫി ജലോത്സവത്തിൽ സച്ചിൻ ടെൻഡുൽക്കറെ ആയിരുന്നു മുഖ്യാതിഥിയായി തീരുമാനിച്ചിരുന്നത്. പ്രളയത്തെ തുടർന്ന് കഴിഞ്ഞ വർഷവും വള്ളംകളി മാറ്റിയിരുന്നു.

Top