നെഹ്‌റു ട്രോഫി വള്ളംകളി ഉപേക്ഷിക്കില്ലെന്ന് മന്ത്രി തോമസ് ഐസക്

thomas-issac

തിരുവനന്തപുരം : നെഹ്‌റു ട്രോഫി വള്ളംകളി ഉപേക്ഷിക്കില്ലെന്ന് മന്ത്രി തോമസ് ഐസക്. മഴയുടെ തോത് കൂടി നോക്കി രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

പ്രളയക്കെടുതി കണക്കിലെടുത്ത് ഓണാഘോഷ പരിപാടികള്‍ നടത്തുന്ന കാര്യത്തില്‍ തീരുമാനം ഇന്ന് തന്നെയുണ്ടാമെന്ന് മന്ത്രി കടകംപ്പളളി സുരേന്ദ്രന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് തീരുമാനം അറിയിക്കും. തൃപ്പൂണിത്തുറ അത്ത ചമയ ഘോഷയാത്ര പോലെയുള്ള ചടങ്ങുകള്‍ നടക്കുമെന്നും മന്ത്രി വ്യക്തമാക്കി

Top