നെഹ്റു നശിപ്പിച്ച ജമ്മു കശ്‌മീരിനെ നേരെയാക്കിയത് മോദി; അമിത് ഷാ

ശ്രീന​ഗർ: ജമ്മു കശ്‌മീരിൽ ജവഹർലാൽ നെഹ്റു ചെയ്ത പിഴവ് ശരിയാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നെഹ്റു കൊണ്ടുവന്ന ഭരണഘടനാ അനുഛേദം 370 ഉള്ളതിനാൽ കശ്‌മീർ ആകെ നശിച്ചിരിക്കുകയായിരുന്നു. അത് എടുത്തുകളഞ്ഞ പ്രധാനമന്ത്രി കശ്‌മീരിനെ പൂർണമായും രാജ്യത്തോട് ചേർത്തു എന്നും അമിത് ഷാ പറഞ്ഞു. ഗുജറാത്തിൽ നടന്ന ഒരു റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

“ഭരണഘടനാ അനുഛേദം 370 കൊണ്ടുവന്ന ജവഹർലാൽ നെഹ്റുവിൻ്റെ പിഴവ് കാരണം കശ്‌മീർ ആകെ നശിച്ചിരിക്കുകയായിരുന്നു. കശ്‌മീരിനെ വേണ്ട വിധം രാജ്യത്തോട് ചേർക്കാൻ കഴിയുന്നില്ലായിരുന്നു. അത് നീക്കാൻ എല്ലാവരും ആഗ്രഹിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അത് എടുത്തുകളയുകയും കശ്‌മീരിനെ പൂർണമായും രാജ്യത്തോട് ചേർക്കുകയും ചെയ്തു.”- ഷാ പറഞ്ഞു.

Top