രാജ്യം ഇപ്പോഴും അതിജീവിക്കുന്നതിന് കാരണം നെഹ്‌റുവും ഗാന്ധിയും – ശിവസേന

മുംബൈ: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികളില്‍ ഉണ്ടായ വീഴ്ചയില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന. രാജ്യത്തെ മുന്‍പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിര ഗാന്ധി, മന്‍മോഹന്‍ സിങ് ഉള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞ 70 വര്‍ഷത്തിനിടെ ഇന്ത്യയില്‍ സൃഷ്ടിച്ചെടുത്ത സംവിധാനങ്ങളുടെയും വികസനത്തിന്റെയും പിന്‍ബലത്തിലാണ് ഇത്രയും ദുഷ്‌കരമായ പ്രതിസന്ധിയിലും രാജ്യം പിടിച്ചുനിന്നതെന്നാണ് ശിവസേന ചൂണ്ടികാട്ടിയത്.

നെഹ്‌റുവും ഗാന്ധിയും ഉണ്ടാക്കിയെടുത്ത ശക്തമായ സംവിധാനങ്ങള്‍ ഒന്നുകൊണ്ട് മാത്രമാണ് കോവിഡ് തീര്‍ത്ത പ്രതിസന്ധിയില്‍ രാജ്യം ഇപ്പോഴും അതിജീവിക്കുന്നതെന്നും മുഖപത്രമായ സാംമ്‌നയിലെ ലേഖനത്തില്‍ ശിവസേന തുറന്നടിച്ചു. ദരിദ്ര രാജ്യങ്ങള്‍വരെ അവരാല്‍ കഴിയുന്ന രീതിയില്‍ ഇന്ത്യയെ സഹായിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 20,000 കോടി രൂപ ചെലവഴിച്ചുള്ള സ്വപ്ന പദ്ധതിയായ ഡല്‍ഹിയിലെ സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍ത്തിവെയ്ക്കാന്‍ തയ്യാറാകുന്നില്ലെന്നും ശിവസേന ലേഖനത്തില്‍ വിമര്‍ശിച്ചു.

 

Top