ഐപിഎല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നയിക്കാന്‍ നെഹ്‌റയും കിര്‍സ്റ്റണും

ബെംഗളൂരു: ഇന്ത്യയുടെ മുന്‍ പരിശീലകന്‍ ഗാരി കിര്‍സ്റ്റണും, ഇന്ത്യന്‍ മുന്‍ പേസര്‍ ആശിഷ് നെഹ്‌റയും ഐപിഎല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ പരിശീലകരാകും.

കിര്‍സ്റ്റണെ ബാറ്റിംഗ് പരിശീലകനായും, നെഹ്‌റയെ ബൗളിംഗ് പരിശീലകനായുമാണ് നിയമിച്ചിരിക്കുന്നത്. ഇരുവരും ടീമിന്റെ മെന്റര്‍മാരായും വരുന്ന സീസണില്‍ പ്രവര്‍ത്തിക്കും.

ന്യൂസിലന്‍ഡ് മുന്‍ സ്പിന്നര്‍ ഡാനിയേല്‍ വെട്ടോറിയാണ് ബംഗളൂരുവിന്റെ ഹെഡ് കോച്ച്. നെഹ്‌റയും കിര്‍സ്റ്റണും ടീമിലേക്ക് വരുന്നതില്‍ സന്തോഷമുണ്ടെന്നും ഇരുവരെയും സ്വാഗതം ചെയ്യുന്നുവെന്നും വെട്ടോറി പറഞ്ഞു.

Top