എണ്ണവില കുറപ്പിക്കാൻ തിരക്കിട്ട ചർച്ചകൾ, പ്രതിഷേധം ആളിക്കത്തിച്ച് പ്രതിപക്ഷവും . . .

ന്യൂഡല്‍ഹി: ഇന്ധനവിലവര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഭാരത് ബന്ദില്‍ ജനകീയ പ്രതിഷേധം ആളിക്കത്തിയതോടെ ബി.ജെ.പി പ്രതിരോധത്തിലായി. യു.പി.എ സഖ്യകക്ഷികളല്ലാത്ത ഇടതുപാര്‍ട്ടികളും സമജ്‌വാദി പാര്‍ട്ടി, ആം ആദ്മി, ജെ.ഡി.എസ്, തൃണമൂല്‍ കോണ്‍ഗ്രസ് അടക്കം 20 പ്രതിപക്ഷ പാര്‍ട്ടികളാണ് ബന്ദിന് പിന്തുണ നല്‍കിയത്.

മഹാരാഷ്ട്രയില്‍ എന്‍.സി.പിയും മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേനയും പിന്തുണച്ചു. ബന്ദുകള്‍ ഏശാത്ത മെട്രോ നഗരങ്ങള്‍ വരെ ഇത്തവണ ഭാരത് ബന്ദില്‍ നിശ്ചലമായി. മുംബൈയില്‍ തുറന്നകടകള്‍ പ്രവര്‍ത്തകര്‍ ബലമായി അടപ്പിച്ചു. ബാംഗ്ലൂരും കൊല്‍ക്കത്തയിലും ജനജീവിതം സ്തംഭിച്ചു. രണ്ടിടത്തും സ്‌കൂളുകളും കോളേജുകളും അടഞ്ഞുകിടന്നു. ടാക്‌സികലും ബന്ദ് വിജയമായിരുന്നു.

718949-bharat-bandh-p1

തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലും പൂര്‍ണമായി. കേരളത്തില്‍ രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ ഹര്‍ത്താലാണ്. കോണ്‍ഗ്രസിനൊപ്പം ഇടതുകക്ഷികളും ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനം നിശ്ചലമായി.

ഇന്ധനവിലവര്‍ധനക്കെതിരെ രാജവ്യാപകമായി ഉയര്‍ന്ന പ്രതിഷേധം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആഞ്ഞടിക്കുമോ എന്ന ആശങ്ക ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനുണ്ട്. ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തി ഇന്ധന വിലകുറക്കാനുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്.

'Bharat Bandh' across the country

നേരത്തെ പെട്രോള്‍ വില 50 രൂപയാക്കുമെന്നായിരുന്നു ബി.ജെ.പി വാഗ്ദാനം. എന്നാല്‍ രാജ്യത്ത് ഇപ്പോള്‍ പെട്രോള്‍ വില 88.31 രൂപയും ഡീസല്‍ വില 77.32 രൂപയുമായി സര്‍വകാല റെക്കോര്‍ഡിലാണ്. വാണിജ്യതലസ്ഥാനമായ മുംബൈയിലാണ് ഈ ഉയര്‍ന്ന വില. തിരുവനന്തപുരത്ത് പെട്രോള്‍ വില 84.05 രൂപയും ഡീസല്‍ 77.99 രൂപയുമാണ്.

രാജ്യത്തിന്റെ കാര്‍ഷിക മേഖലയിലും ഇന്ധനവില വര്‍ധന കനത്ത തിരിച്ചടിയാണ് ഏല്‍പ്പിക്കുന്നത്. കാര്‍ഷിക സമരങ്ങള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് രാഹുല്‍ഗാന്ധി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് കാര്‍ഷകരുടെ സമരമുണ്ടായാല്‍ അതിനെ നേരിടല്‍ പ്രയാസകരമായിരിക്കും. സര്‍ക്കാരുകളെ തന്നെ മറിച്ചിടാനുള്ള കരുത്തും ശക്തിയുമാണ് കര്‍ഷകര്‍ക്കുള്ളത്. കൃഷിയെ ഉപജീവനമാക്കുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങള്‍ എതിരായാല്‍ വീണ്ടും പ്രധാനമന്ത്രിപദമേറാനുള്ള നരേന്ദ്രമോദിയുടെ മോഹങ്ങള്‍ക്ക് അത് തിരിച്ചടിയാകും.

Top