മന്ത്രിസഭയിലെ ചര്‍ച്ചകള്‍ പുറത്തു ചോരുന്നു; അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി

pinarayi vijayan

തിരുവനന്തപുരം: മന്ത്രിസഭയിലെ ചര്‍ച്ചകള്‍ പുറത്തു ചോരുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി.

മൂന്നാര്‍, കോവളം കൊട്ടാരം എന്നിവയെ സംബന്ധിച്ച് മന്ത്രിസഭയിലെ ചര്‍ച്ചകള്‍ പുറത്തായതിനെ കുറിച്ച് അദ്ദേഹം സഹമന്ത്രിമാരെ അറിയിക്കുകയും ചെയ്തു.

എന്നാല്‍ മൂന്നാറുമായി ബന്ധപ്പെട്ട് കൈയ്യേറ്റമെന്നു തെളിഞ്ഞ 22 സെന്റ് ഭൂമിയെകുറിച്ചു യോഗം നടത്തുന്നത് ഇല്ലാത്ത പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണെന്ന് പറഞ്ഞു കൊണ്ട് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ. ശിവരാമന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിനോടുള്ള വിയോജിപ്പ് വ്യക്തമാക്കി.

Top